Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആദ്യമായി സൈക്കോ വില്ലനായി അക്ഷയ്കുമാര്‍, വ്യത്യസ്ത വേഷത്തിൽ സെയ്ഫ് അലിഖാനും; ആവേശം നിറച്ച് പ്രിയദർശന്റെ 'ഹൈവാൻ' ടീസർ എത്തി

ആദ്യമായി സൈക്കോ വില്ലനായി അക്ഷയ്കുമാര്‍, വ്യത്യസ്ത വേഷത്തിൽ സെയ്ഫ് അലിഖാനും; ആവേശം നിറച്ച് പ്രിയദർശന്റെ 'ഹൈവാൻ' ടീസർ എത്തി

കൊച്ചി: അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ഹൈവാൻ' ടീസർ പുറത്തിറങ്ങി. ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 2026 സെപ്റ്റംബർ 11-നാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുന്നത്.

പ്രിയദർശൻ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണയും ശൈലജ ദേശായി ഫെന്നുമാണ്. അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും ഇതുവരെ കാണാത്ത ലുക്കിലും കഥാപാത്രങ്ങളിലുമാണ് പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതവും ദൃശ്യമികവുമാണ് ടീസറിന്റെ പ്രധാന ആകർഷണം.

ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരിടവേളക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. പ്രിയദർശൻ ആദ്യമായി സെയ്ഫ് അലി ഖാനൊപ്പം കൈകോർക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ എന്നീ നാല് ദേശീയ പുരസ്കാര ജേതാക്കളുടെ സമാഗമം കൂടിയാണ് 'ഹൈവാൻ'.

സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, മനോജ് ജോഷി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ദിവാകർ മണി ഛായാഗ്രഹണവും പ്രീതം സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. സ്റ്റണ്ട് സിൽവയും രവി ത്യാഗരാജനുമാണ് ആക്ഷൻ ഡയറക്ടർമാർ.

'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിന്റെ 'ബാലൻ' എന്ന ചിത്രത്തിന് ശേഷം കെ വി എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്നൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ലാ' വൻ വിജയമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ 'ഹൈവാൻ' റിലീസിനായി കാത്തിരിക്കുന്നത്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in