Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരതിയുടെ മരണം: ഭര്‍ത്താവ് അതുല്‍ പൊലീസ് കസ്റ്റഡിയില്‍; ആത്മഹത്യാപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനും കേസെടുക്കും

ആരതിയുടെ മരണം: ഭര്‍ത്താവ് അതുല്‍ പൊലീസ് കസ്റ്റഡിയില്‍; ആത്മഹത്യാപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനും കേസെടുക്കും

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ വര്‍ക്കല സ്വദേശിനി ആരതി (27) തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആരതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് തല്ലിയ വിവരം ഫോണിലൂടെ അമ്മയെ വിളിച്ച് കരഞ്ഞുപറഞ്ഞതിന് പിന്നാലെയാണ് ആരതി ജീവനൊടുക്കിയത്.

ഒന്നരവര്‍ഷം മുന്‍പാണ് വര്‍ക്കല സ്വദേശിനിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും വിവാഹിതരായത്. ആറ് മാസം മുന്‍പാണ് ഇവര്‍ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പ് തന്നെ പല കാരണങ്ങള്‍ പറഞ്ഞ് അതുല്‍ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ആരതിയുടെ 50 പവന്‍ സ്വര്‍ണം അതുല്‍ പണയം വെച്ചിരുന്നു. അതുലിന്റെ മര്‍ദ്ദനമേറ്റ് ശരീരത്തില്‍ മുറിവേറ്റ ചിത്രങ്ങള്‍ മരണത്തിന് മുന്‍പ് ആരതി അമ്മയ്ക്ക് വാട്സ്ആപ്പില്‍ അയച്ചുനല്‍കിയിരുന്നു.

കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വീണ്ടും കടുത്ത വഴക്കുണ്ടാവുകയും, ഇതിന് പിന്നാലെ ആരതി മുറിയില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നു. ആരതി ആത്മഹത്യ ചെയ്‌തെന്ന് മനസ്സിലാക്കിയ അതുല്‍, ഉടനടി വാതില്‍ പൊളിക്കാന്‍ ശ്രമിക്കാതെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് വാതില്‍ തുറന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ആരതിയുടെ ഡയറിയും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in