Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

140 കോടി യൂണിറ്റ് വൈദ്യുതിയെത്തും; ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല

140 കോടി യൂണിറ്റ് വൈദ്യുതിയെത്തും; ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതിനിയന്ത്രണത്തില്‍ അയവുവരുത്താനായി ഒരു വര്‍ഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി കൂടി അധികമായി വാങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷന്‍ വാക്കാല്‍ അനുമതി നല്‍കി. ശനിയാഴ്ച നടക്കുന്ന തെളിവെടുപ്പിന് ശേഷം ഇതില്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.

അഞ്ചുവര്‍ഷത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട ടെന്‍ഡര്‍ വ്യവസ്ഥകളിലെ ഭേദഗതിയും റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള പുതിയ ടെന്‍ഡര്‍ കെ.എസ്.ഇ.ബി. ഉടന്‍ വിളിക്കും. കഴിഞ്ഞ ദിവസം രാത്രി ഒന്നര മണിക്കൂറോളം 493 മുതല്‍ 850 മെഗവാട്ടുവരെ വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നതും വലിയ പ്രതിഷേങ്ങള്‍ക്ക് കാരണമായിരുന്നു.

കൂടുതല്‍ വൈദ്യുതി ലഭ്യമാക്കുന്നതിനാല്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ഞായറാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യം അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി കെ.എസ്.ഇ.ബി. സൃഷ്ടിച്ചതല്ലെന്നും, രാജ്യവ്യാപകമായി മഴ കുറഞ്ഞതുമൂലം തത്സമയ വിപണിയില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിറ്റിന് 4.29 രൂപ നിരക്കില്‍ മുന്‍പ് ലഭിച്ചിരുന്ന കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി കരാറുകള്‍ ചട്ടവിരുദ്ധമെന്ന് കാട്ടി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് ഇത് പുനഃസ്ഥാപിച്ചെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ കെ.എസ്.ഇ.ബി. നല്‍കിയ സുപ്രീം കോടതി കേസില്‍ പ്രഗത്ഭ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in