Trending
Browse

All sections

Watch

No business videos available

No Middle East videos available

World

പീഡന പരാതികളില്‍ കര്‍ശന നടപടിയില്ല; ഗൂഗിള്‍ ജീവനക്കാരുടെ വാക്ക്ഔട്ട് പ്രതിഷേധം

പീഡന പരാതികളില്‍ കര്‍ശന നടപടിയില്ല; ഗൂഗിള്‍ ജീവനക്കാരുടെ വാക്ക്ഔട്ട് പ്രതിഷേധം
സ്ത്രീകള്‍ക്ക് നേരെയുള്ള പീഡന പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് ഗൂഗിള്‍ ജീവനക്കാരുടെ വാക്ക്ഔട്ട് പ്രതിഷേധം. ആഗോളവ്യാപകമായി ഗൂഗിളിലെ ജീവനക്കാര്‍ പ്രതിഷേധ ഇറങ്ങിപ്പോക്ക് നടത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഗൂഗിളിന്‍റെ നയങ്ങളില്‍ തന്നെ കാതലായ മാറ്റം വരുത്തണമെന്നതാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി ലഭിക്കുന്ന പരാതികളെ സ്ഥാപനം കൈകാര്യം ചെയ്യുന്ന രീതിയോടും എതിര്‍പ്പ് ശക്തമായിരുന്നു. ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നം സ്ഥാപനത്തിനുള്ളില്‍ പരിഹകരിക്കാന്‍ ശ്രമിക്കണമെന്ന കമ്പനിയുടെ വ്യവസ്ഥ പലപ്പോഴും പീഡനം നടത്തിയവര്‍ക്ക് അനുകൂലമായി മാറുന്നുവെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ ഈ വ്യവസ്ഥയോട് ശക്തമായ എതിര്‍പ്പാണ് ജീവനക്കാര്‍ക്കിടയില്‍ ഉള്ളത്. ഇതിനിടെയാണ് ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ എല്ലാ ജീവനക്കാര്‍ക്കുമായി ഇമെയില്‍ അയച്ചത്. ആവശ്യമായ നടപടികളെടുക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണെന്നും ഗൂഗിളിലും മാറ്റം വരുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. പ്രാദേശിക സമയം പതിനൊന്നു മണിക്ക് ഓരോ ഗൂഗിള്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പ്രതിഷേധിക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in