വേളാങ്കണ്ണി തിരുനാൾ: എറണാകുളം–വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് തീർഥാടകരുടെ സൗകര്യാർത്ഥം പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. എറണാകുളം ജംഗ്ഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രതിവാര സ്പെഷ്യൽ സർവീസുകളാണ് നടത്തുക.
എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ (ട്രെയിൻ നമ്പർ 06061) ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ സർവീസ് നടത്തും. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് പുലർച്ചെ 5.50ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
തിരിച്ചുള്ള വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ സർവീസ് (ട്രെയിൻ നമ്പർ 06062) ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് രാവിലെ 11.50ന് എറണാകുളം ജംഗ്ഷനിൽ എത്തും.
പ്രധാന സ്റ്റോപ്പുകൾ
എറണാകുളം–വേളാങ്കണ്ണി സർവീസിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി ജംഗ്ഷൻ, രാജപാളയം, ശിവകാശി, വിരുതുനഗർ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, പുതുക്കോട്ടൈ, തിരുവാരൂർ, നാഗപട്ടണം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ വാർഷിക തിരുനാളിൽ പങ്കെടുക്കുന്ന തീർഥാടകർക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ദക്ഷിണ റെയിൽവേയുടെ ഈ പ്രത്യേക സർവീസ്. തിരക്കേറിയ തിരുനാൾ കാലയളവിൽ യാത്രക്കാരുടെ അധിക ആവശ്യങ്ങൾ പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.