Logo
Thu, Jul 23, 2026 • 11:02 PM
LIVE TV
Watch

No business videos available

No Middle East videos available

സൈജു കുറുപ്പും അജു വര്‍ഗീസും ഒന്നിക്കുന്ന 'ലര്‍ക്ക്' ജൂലൈ 24-ന് തിയേറ്ററുകളിലേക്ക്; സംവിധാനം എം.എ. നിഷാദ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read
SHARE:
SAVE: Login to save

സൈജു കുറുപ്പും അജു വര്‍ഗീസും ഒന്നിക്കുന്ന 'ലര്‍ക്ക്' ജൂലൈ 24-ന് തിയേറ്ററുകളിലേക്ക്; സംവിധാനം എം.എ. നിഷാദ്

കൊച്ചി: കേരളാ ടാക്കീസിന്റെ ബാനറില്‍ എം.എ. നിഷാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ലര്‍ക്ക്' ജൂലൈ 24-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെന്‍സ് അഡ്വഞ്ചര്‍ ടൂര്‍സ്, അരുണ്‍ കുമാര്‍ ടി.വി, മനോജ് രത്‌നാകരന്‍ എന്നിവരാണ് കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

ടി.ജി. രവി, പ്രശാന്ത് അലക്‌സാണ്ടര്‍, എം.എ. നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍, സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, അനുമോള്‍, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജുബിന്‍ ജേക്കബാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - രജീഷ് രാമന്‍, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍. മിനീഷ് തമ്പാന്റെ സംഗീതത്തിന് മനു മഞ്ജിത്താണ് വരികള്‍ കുറിച്ചിരിക്കുന്നത്. സുധീപ് കുമാര്‍, നസീര്‍ മിന്നലെ, എം.എ. നിഷാദ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം പ്രകാശ് അലക്‌സും, സൗണ്ട് ഡിസൈന്‍ ജുബിന്‍ രാജും, ഓഡിയോഗ്രാഫി ഗണേശ് മാരാരും നിര്‍വ്വഹിച്ചിരിക്കുന്നു. മാന്‍ മീഡിയയാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്. പി.ആര്‍.ഒ - എ.എസ്. ദിനേശ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10