Logo
Mon, Jul 13, 2026 • 10:57 AM
LIVE TV
Watch

No business videos available

No Middle East videos available

'സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെ പ്രതികരണം പശുവിനെ കുറിച്ച് വിവരിച്ച ആദിത്യനെപ്പോലെ'; പരിഹസിച്ച് വി.ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

'സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെ പ്രതികരണം പശുവിനെ കുറിച്ച് വിവരിച്ച ആദിത്യനെപ്പോലെ'; പരിഹസിച്ച് വി.ഡി സതീശന്‍
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലെ സിപിഎം നേതാക്കളുടെ പ്രതികരണത്തെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. പശുവിനെക്കുറിച്ച് വിവരിക്കാൻ പറഞ്ഞപ്പോൾ പശുവിനെക്കുറിച്ചൊഴിച്ച് മറ്റെല്ലാ കാര്യത്തെക്കുറിച്ചും എഴുതിയ നാലാം ക്ലാസുകാരന്‍ ആദിത്യനെപ്പോലെയാണെന്ന് സിപിഎം നേതാക്കളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'നാലാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യന്‍റെ ഉത്തരക്കടലാസാണിത്. പശുവിനെക്കുറിച്ച് വിവരിക്കാൻ പറഞ്ഞപ്പോൾ പിണറായി വിജയൻ, നെഹ്‌റു, ഗാന്ധി, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും ആദിത്യൻ എഴുതി. പശുവിനെക്കുറിച്ചൊഴിച്ച്; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ടി വി ചാനലുകളിൽ ചർച്ചക്കുവരുന്ന സി പി എം നേതാക്കൾ ആദിത്യനെപ്പോലെയാണെന്ന് എല്ലാവരും പറയുന്നു. ശരിയാണോ?'-വി.ഡി സതീശന്‍ കുറിച്ചു.   https://www.facebook.com/VDSatheeshanParavur/posts/3250698604989082
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10