Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ നിർണ്ണായകമായ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കൊച്ചിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാഹുൽ ഗാന്ധി മുൻപോട്ടു വെച്ച അഞ്ച് പ്രധാന ഗ്യാരന്റികൾക്ക് പുറമെ, കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് മുന്നണി അണിയറയിൽ ഒരുക്കിയിരിക്കുന്നത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം യുഡിഎഫ് മുന്നോട്ട് വെക്കുന്ന ഈ 'ബദൽ വികസന രേഖ' രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജനപ്രിയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും കോർത്തിണക്കിയാണ് ഇത്തവണത്തെ പത്രിക തയ്യാറാക്കിയിരിക്കുന്നത്.

വിവിധ മേഖലകളിലെ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സ്വീകരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഈ വികസന രേഖ രൂപപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിലെ പോരായ്മകൾ പരിഹരിക്കാനും ആരോഗ്യ-ക്ഷേമ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള നയങ്ങൾ ഇതിലുണ്ടാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. കർഷകർക്കും യുവാക്കൾക്കും പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകളും പത്രികയുടെ മുഖ്യ ആകർഷണമാകും. ബിജെപി നേരത്തെ തന്നെ തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യമേറുന്നു.

കൊച്ചിയിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫിന്റെ വിജയകാഹളമായി ഈ പ്രകടനപത്രിക മാറുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

Related articles

See all
Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

ഇടത്-ബിജെപി പടയൊരുക്കം വെറുതെയായി; വി.ഡി സതീശന്റെ പത്രിക അംഗീകരിച്ചു

Latest News

'വോട്ട് മറിക്കാൻ ബിജെപി-സിപിഎം കൂട്ടുക്കെട്ട്'; ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശൻ പത്ര...

Latest News

'ജി. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ലജ്ജാകരം'; ജനങ്ങൾ മാപ്പ് നൽകില്ലെന്ന് രമേശ് ചെ...

Save your stories

Sign in