മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടല്‍ ഫലം കണ്ടു; സപ്ലൈകോയ്ക്ക് 90 കോടി രൂപ അടിയന്തരമായി അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള കുടിശ്ശിക തുകയില്‍ നിന്നും 90 കോടി രൂപ അടിയന്തരമായി അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഉത്തരവിറക്കി. ബാക്കിയുള്ള തുകയില്‍ 200 കോടി രൂപ കൂടി ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ അടിയന്തരമായി തുക അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
കേരളത്തിന്റെ ആവശ്യത്തില്‍ സത്വര നടപടി സ്വീകരിച്ച കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് മന്ത്രി അനൂപ് ജേക്കബ് നന്ദി അറിയിച്ചു. നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ള മറ്റ് ആവശ്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.