Logo
Thu, Jul 09, 2026 • 09:51 PM
LIVE TV
Watch

No business videos available

No Middle East videos available

പി.എസ്.സി ക്രമക്കേടില്‍ ഇരട്ട അന്വേഷണം; ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2026
1 min read
SHARE:
SAVE: Login to save

പി.എസ്.സി ക്രമക്കേടില്‍ ഇരട്ട അന്വേഷണം; ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. ഐ.ജി അജിത ബീഗമായിരിക്കും പ്രത്യേക സംഘത്തെ നയിക്കുക. എസ്.പി സക്കറിയ മാത്യു, ഡി.വൈ.എസ്.പി അജയ് നാഥ് എന്നിവരാണ് സംഘത്തിലെ മറ്റ് പ്രധാന അംഗങ്ങള്‍. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമര്‍പ്പിക്കണമെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒരേസമയം രണ്ട് സമാന്തര അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്. പി.എസ്.സി ആഭ്യന്തര വിജിലന്‍സും ക്രൈംബ്രാഞ്ചുമാണ് വ്യത്യസ്ത തലങ്ങളില്‍ ഈ കേസ് അന്വേഷിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനായുള്ള പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് പി.എസ്.സി നിയോഗിച്ചതനുസരിച്ച് ആഭ്യന്തര വിജിലന്‍സ് എസ്.പി ആദ്യം അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ തീരുമാനപ്രകാരം ക്രൈംബ്രാഞ്ചിനെയും കേസ് ഏല്‍പ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിര്‍ണ്ണയത്തിലെ ക്രമക്കേടിനെതിരെ അന്വേഷണാനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ പരാതികളില്‍ ഊന്നിയാകും ക്രൈംബ്രാഞ്ചിന്റെ പ്രധാന അന്വേഷണം.

എങ്കിലും, പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും ക്രൈംബ്രാഞ്ച് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടന്‍ പി.എസ്.സിക്ക് കത്ത് നല്‍കും. എന്നാല്‍, പോലീസ് ആവശ്യപ്പെടുന്ന ഫയലുകള്‍ കൈമാറുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് പി.എസ്.സി തീരുമാനം. കമ്മീഷന്‍ യോഗം ചേര്‍ന്ന ശേഷമേ ഫയലുകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കൂ. നിലവില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടക്കുന്ന കാര്യവും പി.എസ്.സി പോലീസിനെ അറിയിച്ചേക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10