Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ്പോരാട്ടം

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ്പോരാട്ടം

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന് കരുത്തുപകരാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകരുന്ന ഈ സന്ദർശനത്തിന് പിന്നാലെ വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തുന്നതോടെ യുഡിഎഫ് ക്യാമ്പുകൾ പൂർണ്ണ സജ്ജമാകും.

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും പത്തു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ തെരുവുകളും സോഷ്യൽ മീഡിയയും ഒരുപോലെ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടർമാരെ നേരിൽ കണ്ടും കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചും അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും രാഷ്ട്രീയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ല. ബിജെപിയും സിപിഎമ്മും തമ്മിലുള്ള 'ഡീൽ' ആരോപണങ്ങളും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച തർക്കങ്ങളുമാണ് നിലവിൽ തിരഞ്ഞെടുപ്പ് ഗോദയെ ചൂടുപിടിപ്പിക്കുന്നത്. ഈ വിവാദങ്ങൾക്കിടയിലും വികസനവും രാഷ്ട്രീയ നയങ്ങളും ചർച്ചയാക്കി വോട്ടർമാരുടെ മനം കവരാനാണ് മുന്നണികളുടെ ശ്രമം.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Save your stories

Sign in