കിരണ്‍ മാര്‍ഷല്‍ പാര്‍ട്ടിക്ക് ആരാണെന്ന് കോടിയേരി വ്യക്തമാക്കണം; തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ കിരണിന്‍റെ റൈഫിള്‍ ക്ലബ്ബുമായുള്ള ബന്ധം പരിശോധിക്കണമെന്നും പി.ടി തോമസ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
July 22, 2020
1 min read
•
Updated: July 08, 2026
ആലപ്പുഴയിലെ വിവാദ വ്യവസായി കിരണ്‍ മാര്‍ഷല്‍ പാര്‍ട്ടിക്ക് ആരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ. പാര്‍ട്ടിക്കതീതനായ ഈ അവതാരപുരുഷന്‍ ആരാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം എന്താണെന്നും കോടിയേരി ജനങ്ങളോട് പറയണം. പൊലീസ് ആസ്ഥാനത്ത് നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ കിരണ്‍ മാര്‍ഷലിന്‍റെ റൈഫിള്‍ ക്ലബുമായുള്ള ബന്ധം പരിശോധിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
കേരളത്തിന്‍റെ പലഭാഗങ്ങളിലും വലിയ അവതാരങ്ങളായിട്ടുള്ള ആളുകള്‍ മുഖ്യമന്ത്രിയുടെ പേരിലുണ്ട്. ഇവരുടെ പേരില്‍ പല ബിനാമി ഇടപാടുകളും നടക്കുന്നുവെന്ന് ഉറപ്പിക്കുന്നതാണ് വിവാദ വ്യവസായിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനു പിന്നില്‍ കിരണ്‍ മാര്‍ഷലിന് അദൃശ്യമായ സ്വാധീനമുണ്ടെന്നാണ് മനസിലാക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലില്‍ നിന്നും അവരുടെ സാന്നിധ്യത്തില്‍ നിന്നും ഇത് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10