പ്രിയദർശിനി ഹിറ്റാണ്! ആദ്യ ദിനം കെ.എസ്.ആർ.ടി.സിയിൽ അലയടിച്ചത് 13 ലക്ഷത്തിലേറെ സ്ത്രീകളുടെ യാത്രാത്തിരക്ക്
സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി'ക്ക് വനിതകളുടെ വൻ വരവേൽപ്പ്. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ മാത്രം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകളാണ്. ആദ്യ ദിനം തന്നെ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൃത്യമായ കണക്കുകൾ പ്രകാരം 13,29,938 സ്ത്രീകൾ ആണ് ഇന്നലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സൗജന്യമായി യാത്ര ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾ വലിയ രീതിയിൽ ആഘോഷമാക്കിയതും യാത്രക്കാരുടെ എണ്ണം കുതിച്ചുയരാൻ കാരണമായി.കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ ഏകദേശം 50 ശതമാനത്തോളം വർദ്ധനവാണ് ആദ്യ ദിനം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്താണ് ഇന്നലെ 5,95,245 പേർ അധികമായി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്.
ആദ്യ ദിനത്തിൽ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയാണ് കെ.എസ്.ആർ.ടി.സി കണക്കാക്കിയിരിക്കുന്നത്. പദ്ധതി വരും ദിവസങ്ങളിലും സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.