'പൊതുഇടം എന്‍റേതും' എന്ന പേരിൽ രാത്രി നടത്തം
Jaihind TV News Report
Jaihind TV Web Desk
December 30, 2019
1 min read
•
Updated: July 08, 2026
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നിർഭയ ദിനത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 മുതൽ രാവിലെ 1 മണി വരെ 'പൊതുഇടം എന്‍റേതും' എന്ന പേരിൽ രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി നടത്തത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ 8,000ത്തോളം സ്ത്രീകൾ പങ്കെടുത്തു.
നിർഭയ ദിനത്തിന്‍റെ ഭാഗമായി 250 ഓളം സ്ഥലങ്ങളിൽ രാത്രി പകലാക്കി സ്ത്രീകൾ ചരിത്രത്തിലേക്കാണ് നടന്ന് കയറിയത്.
ആദ്യം 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ആവേശപൂർവം മുന്നോട്ടു വന്നതിനാൽ അവരെക്കൂടി ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സിനിമാ താരങ്ങൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ നടക്കാനെത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10