ഫുട്ബോൾ മൈതാനത്തെ പരാഗ്വേയും നമ്മുടെ സ്വന്തം 'പേരയ്ക്ക'യും തമ്മിലുള്ള ആ അദൃശ്യ ബന്ധം!
ലോകകപ്പ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടില്‍ വമ്പന്മാരായ ജര്‍മ്മനിയെ നേരിടുന്ന ലാറ്റിനമേരിക്കന്‍ കരുത്ത് പരാഗ്വേയും മലയാളികളും തമ്മില്‍ ഗാഢമായൊരു ബന്ധമുണ്ട്. പരാഗ്വേയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്ന ഒട്ടു മിക്ക മലയാളികളും ഒരു പക്ഷേ അത് അറിയുന്നുണ്ടാവില്ല. ലോകകപ്പ് മൈതാനത്ത് പരാഗ്വേ പന്തുതട്ടുമ്പോള്‍ ഓരോ മലയാളിയുടെയും ഉള്ളില്‍ അറിയാതെയെങ്കിലും ഒരു ഇഷ്ടം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ വേരുകള്‍ ചെന്നെത്തുന്നത് നമ്മുടെ ഇഷ്ട ഫലമായ പേരയ്ക്കയിലാണ്. പരാഗ്വെയും പേരക്കയും തമ്മിലുളള സ്‌നേഹബന്ധമാണ് തെക്കേ അമേരിക്കന്‍ വന്‍കരയേയും നമ്മെയും ബന്ധിപ്പിക്കുന്നത് .
പേരയ്ക്ക ഇഷ്ടപ്പെടാത്ത മലയാളികളില്ല. വീടിന്റെ ഉമ്മറത്തോ പറമ്പിലോ ചുവന്നുതുടുത്തു നില്‍ക്കുന്ന പേരയ്ക്ക കഴിക്കുമ്പോള്‍ ഓര്‍ക്കുക, ഇതിന്റെ വേരുകള്‍ ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം പരാഗ്വേയിലെ നദിക്കരകളിലേക്കും ലാറ്റിന്‍ അമേരിക്കന്‍ കാടുകളിലേക്കും നീളുന്നതാണ്! പരാഗ്വെ എന്ന പേരു പോലും ഗ്വാവാ എന്ന പേരയ്ക്കയില്‍ നിന്ന് ഉണ്ടായതെന്നും കരുതപ്പെടുന്നു. നാം 'നാടന്‍' എന്ന് കരുതുന്ന പേരയ്ക്ക യഥാര്‍ത്ഥത്തില്‍ ഒരു 'പരദേശി'യാണ്. മെക്‌സിക്കോ മുതല്‍ പരാഗ്വേ വരെയുള്ള തെക്കേ അമേരിക്കന്‍ കാടുകളില്‍ നിന്നാണ് പേരയ്ക്ക നമ്മുടെ നാട്ടിലെത്തിയത്.
സൂപ്പര്‍ താരം സി ആര്‍ 7 എന്ന റൊണാള്‍ഡോയുടെ പൂര്‍വ്വികരാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതിനെ നമ്മുടെ മണ്ണിലെത്തിച്ചത് പോര്‍ച്ചുഗീസുകാരായ നാവികര്‍ ഈ പഴത്തെ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ Pear - പിയര്‍ എന്ന പഴത്തോടുള്ള സാമ്യം കണ്ട് ഇതിനെ 'പേര' (Pera) എന്ന് വിളിച്ചു. മലയാളികള്‍ അതിനോട് കായ എന്നു കൂടി ചേര്‍ത്ത് 'പേരയ്ക്ക'യാക്കി. പരാഗ്വേയിലെയും ബ്രസീലിലെയും കാടുകളില്‍ നിന്ന് കേരളത്തിലെത്തിയ ഈ പഴം നമ്മുടെ കാലാവസ്ഥയുമായി അത്രമേല്‍ ഇണങ്ങി.
തെക്കേ അമേരിക്കയില്‍ നടക്കുന്ന പരാഗ്വേയുടെ കളി ടിവിയില്‍ കാണുന്ന മലയാളി സ്വന്തം ജനാലയ്ക്കല്‍ മുട്ടി നില്‍ക്കുന്ന പേരമരത്തിന്റെ ചില്ലകള്‍ കാണുമ്പോള്‍ ഓര്‍ക്കുക . ആ മത്സരം വെറുമൊരു പോരാട്ടമല്ല. മറിച്ച്, ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറമുള്ള ഒരു രാജ്യത്തോടും അവിടുത്തെ മണ്ണിന്റെ മണത്തോടും മലയാളി കാലങ്ങളായി പുലര്‍ത്തുന്ന സ്‌നേഹത്തിന്റെ പുനരാവിഷ്‌കാരം കൂടിയാണ്. ജര്‍മ്മന്‍ പടയെ പരാഗ്വേ നേരിടുമ്പോള്‍ കേരളത്തിലെ മുറ്റങ്ങളില്‍ പേരയ്ക്കകള്‍ ആഹളാദത്താല്‍ കുലുങ്ങിച്ചിരിക്കുന്നുണ്ടാകാം!
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.