നിതിന്‍ രാജിന്റെ മരണം: സര്‍ക്കാര്‍ ഒന്ന് നാറിക്കോട്ടെ എന്നാണോ ഉദ്ദേശ്യം?; ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി
കൊച്ചി: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിനിടെ കോടതി മുറിയിലെ ഓണ്‍ലൈന്‍ മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയാണ് കോടതിയെ ചൊടിപ്പിച്ചത്.
സുപ്രധാനമായ കേസ് പരിഗണിക്കുമ്പോള്‍ എന്തിനാണ് മൈക്ക് ഓഫ് ചെയ്യുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍, കോടതി നടപടികള്‍ ചാനലുകള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്ന് കോടതി ഇടപെട്ട് മൈക്ക് വീണ്ടും ഓണ്‍ ചെയ്യിപ്പിച്ചു.
'സര്‍ക്കാര്‍ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങള്‍ക്കുണ്ടോ? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കാന്‍ ആരെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ? ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?' - കോടതി ഉദ്യോഗസ്ഥനോട് ചോദിച്ചു.
പ്രതിക്ക് സുപ്രീം കോടതി വരെ പോകാനുള്ള അവസരം എന്തിനാണ് ഉണ്ടാക്കിക്കൊടുത്തതെന്നും സാധാരണക്കാരുടെ കാര്യം നോക്കാന്‍ ഇവിടെ കോടതിയുണ്ടെന്ന് ഓര്‍ക്കണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. തനിക്കെതിരെ നടപടിയെടുക്കരുതെന്ന് ഡിവൈഎസ്പി അപേക്ഷിച്ചെങ്കിലും, അന്വേഷണത്തിലെ വീഴ്ചയില്‍ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിന് കൃത്യമായ മേല്‍നോട്ടമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി വിശദീകരണം തേടി. എല്ലാ കാര്യങ്ങളിലും കോടതി നേരിട്ട് നിര്‍ദ്ദേശം നല്‍കേണ്ട സാഹചര്യമുണ്ടാക്കരുത്. ഇത്തരം വീഴ്ചകള്‍ കൊണ്ട് പ്രതികളെ രക്ഷിക്കാന്‍ കഴിയില്ലെന്നും, പോലീസ് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി കൂടുതല്‍ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.