22 വർഷത്തെ നീണ്ട കരിയറിന് വിരാമം: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നിക്കോളാസ് ഒട്ടാമെൻഡി വിരമിച്ചു
അർജന്റീനയുടെ വിശ്വസ്തനായ പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളുമടക്കം പ്രഭപൂരിതമായ 22 വർഷത്തെ കരിയറിനാണ് 38-കാരനായ ഈ സെൻട്രൽ ബാക്ക് താരം തിരിശ്ശീലയിടുന്നത്. അർജന്റീന ദേശീയ ടീമിനായി 139 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഒട്ടാമെൻഡി, നാല് ലോകകപ്പ് ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഫൈനൽ വരെയെത്തിയ അർജന്റീനയുടെ സമീപകാല ലോകകപ്പ് പോരാട്ടത്തിലും ഒട്ടാമെൻഡിയുടെ സാന്നിധ്യം നിർണ്ണായകമായിരുന്നു.
കരിയറിലെ ഏറ്റവും പ്രയാസകരമായ വാക്കുകളാണ് കുറിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ വിവരം പങ്കുവെച്ചത്. "ലോകകപ്പ് ഫൈനലായിരുന്നു എന്റെ അവസാന മത്സരം. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും തലയുയർത്തിപ്പിടിച്ച് തന്നെയാണ് ഞാൻ മടങ്ങുന്നത്. അവസാന നിമിഷം വരെ ഈ ടീം തങ്ങൾക്ക് കഴിയാവുന്നതെല്ലാം നൽകി പോരാടി. ഒരു ലോക ചാമ്പ്യനാകണമെന്ന എന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച അർജന്റീന ടീമിനോട് നന്ദി പറയുന്നു," എന്ന് ഒട്ടാമെൻഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അടുത്തിടെയാണ് 16 വർഷത്തെ യൂറോപ്യൻ കരിയർ അവസാനിപ്പിച്ച് താരം അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ കളിച്ചിരുന്ന കാലയളവിൽ എഫ്.സി പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി മികച്ച പ്രകടനമാണ് ഒട്ടാമെൻഡി കാഴ്ചവെച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.