എന്‍ഐഎ സംഘം തിരുവനന്തപുരത്ത്; സ്വപ്‌നയും സന്ദീപുമായി തെളിവെടുപ്പ് നടത്തുന്നു| VIDEO
Jaihind TV News Report
Jaihind TV Web Desk
July 18, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് എത്തി. സ്വപ്‌നയും സന്ദീപുമടക്കമുള്ള പ്രതികളുമായി സംഘം വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തി. രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ അന്വേഷണസംഘമെത്തി. ഹെദര്‍ ഫ്ലാറ്റ്, , സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.
വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപം ക്ഷേത്രത്തിന് പിന്നിലെ വീട്, മരുതംകുഴിയിലെ വീട്, ഹെദര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്.
[embed]https://www.facebook.com/JaihindNewsChannel/videos/307085090418344/[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10