മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് നാദിർഷ
മലയാള താരസംഘടനയായ 'അമ്മ'യിൽ തർക്കങ്ങളും വിവാദങ്ങളും മുറുകുമ്പോൾ മലയാളത്തിലെ മറ്റൊരു സംഘടനയായ മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി നാദിർഷയെയും, നടൻ ടിനി ടോമിനെ എതിരില്ലാതെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. രമേഷ്് പിഷാരടിയാണ് മറ്റൊരു വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.
ജെനറൽ സെക്രട്ടറി കലാഭവൻ ഷാജോണും ട്രഷറർ ആയി ഗിന്നസ് പക്രുവിനേയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി കലാഭവൻ പ്രജോദ്, സുനീഷ് വാരനാട്.എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സ് അജീഷ് കോട്ടയം, അലെക്സ് കോട്ടയം, അജയ് കല്ലൈ, കെ.എസ്. പ്രസാദ്, ദേവി ചന്ദന, ലാൽ ബാബു, റെജി രാമപുരം, ഏലൂർ ജോർജ്, തെസ്നി ഖാൻ, നിർമൽ പാലാഴി, അഡ്വ. ജോയ് ജോൺ, സാജു നവോദയ, ഷാജു ശ്രീധർ.
കൂടാതെ സംഘടനയുടെ രക്ഷാധികാരികളുടെ ചുമതല സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവാർക്കാണ്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.