Logo
Mon, Jul 06, 2026 • 07:56 PM
LIVE TV
Watch

No business videos available

No Middle East videos available

അച്ഛന്റെ കടുത്ത ആരാധകൻ തന്നെ തട്ടിക്കൊണ്ടുപോയി, ഓർമ പങ്കുവച്ച ജേസൺ സഞ്ജയുടെ വീഡിയോ വൈറൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 06, 2026
1 min read
SHARE:
SAVE: Login to save

അച്ഛന്റെ കടുത്ത ആരാധകൻ തന്നെ തട്ടിക്കൊണ്ടുപോയി, ഓർമ പങ്കുവച്ച ജേസൺ സഞ്ജയുടെ വീഡിയോ വൈറൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ്‌യുടെ കൗതുകപരമായ കുട്ടിക്കാല ഓർമ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് .തന്റെ അച്ഛന്റെ ഒരു കടുത്ത ആരാധകൻ തന്നെ 'തട്ടിക്കൊണ്ടുപോയ' കഥ  അന്ന് രസകരവും ഭയപ്പെടുത്തുന്നതുമായ ഒരു സംഭവമാണ് ഉണ്ടായതെന്ന് ജേസൺ വേളിപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിലാണ് ജേസൺ ഈ അനുഭവം തുറന്നുപറയുന്നത്.

സ്കൂൾ വിട്ട് അച്ഛൻ വരാനായി കാത്തുനിൽക്കുകയായിരുന്നു ജേസണെ ഒരാൾ  എടുത്തുകൊണ്ട് പോയിയെന്നും തന്നെ ആരോ തട്ടിക്കൊണ്ടുപോകുകയാണെന്ന് മനസിലാക്കിയ താൻ ഉറക്കെ കരഞ്ഞതായി ജേസൺ ഓർക്കുന്നു. എന്നാൽ സത്യം മറ്റൊന്നായിരുന്നു അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വിജയിയുടെ ഒരു കടുത്ത ആരാധകനായിരുന്നു ആ വ്യക്തി. വിജയ് ഒരിക്കലും കാറിൽ നിന്ന് പുറത്തിറങ്ങാറില്ലാത്തതിനാൽ, താരത്തെ ഒന്ന് അടുത്തു കാണാനുള്ള ആഗ്രഹം കൊണ്ടാണ് ജേസണെ എടുത്തുകൊണ്ടുപോയത്. പിന്നീട് വിജയ് എത്തിയപ്പോൾ, അയാൾ വളരെ സുരക്ഷിതമായി തന്നെ ജേസണെ കാറിന്റെ പിൻസീറ്റിൽ ഇരുത്തുകയും ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.

 വർഷങ്ങൾക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സെറ്റിൽ വെച്ച് ആ പഴയ ആരാധകനെ ജേസൺ വീണ്ടും കണ്ടുമുട്ടി .ആ ആരാധകന്റെ കുട്ടിയോട് സംസാരിക്കുന്നതിനിടയിലാണ് ഈ ഓർമ ജേസൺ പങ്കുവെച്ചത്. മറ്റൊരു രസകരമായ കാര്യം, ഈ വിഡിയോ പകർത്തിയതും ആ പഴയ ആരാധകൻ തന്നെയാണ് എന്നതാണ് രസകരം.

അച്ഛൻ വിജയുടെ പാത പിന്തുടർന്ന് സിനിമാ ലോകത്തേക്ക് ചുവടുവെക്കുകയാണ് ജേസൺ സഞ്ജയ്. നടനായല്ല, സംവിധായകനായാണ് ജേസന്റെ അരങ്ങേറ്റം. സന്ദീപ് കിഷൻ, ഫാരിയ അബ്ദുല്ല, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന 'സിഗ്മ' എന്ന ചിത്രമാണ് ജേസൺ സംവിധാനം ചെയ്ത ചിത്രം ജൂലൈ 31ന് തിയേറ്ററുകളിലെത്തും. 


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10