Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Health

മഴക്കാല ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കാൻ പഴമക്കാരുടെ പൊടികൈകൾ

മഴക്കാല ആരോഗ്യ പ്രശ്നങ്ങൾ  പ്രതിരോധിക്കാൻ പഴമക്കാരുടെ പൊടികൈകൾ

ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഴക്കാലം. രോ​ഗപ്രതിരോധ ശേഷി കുറയുവാനുള്ള സാധ്യത കൂടുന്ന സമയം. ഇത് നിരന്തരാമായ അലർജിക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഈ പ്രശ്നം പ്രതിരോധിക്കാൻ പഴമക്കാർ കണ്ടെത്തിയതാണ്  മഞ്ഞളും നെയ്യും കുരുമുളകും ചേർക്കുന്ന ഒരു നാട്ടുമരുന്ന്, ഇതിൽ നിരവധി ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ നെയ്യ്, ഒരു നുള്ള് കുരുമുളക് പൊടി ഇവ നന്നായി യോജിപ്പിച്ചതിന് ശേഷം ഈ മിശ്രിതം വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യഗുണങ്ങൾ വർധിപ്പിക്കും എന്നാണ് പഴമക്കാരുടെ വാദം. മഴക്കാലത്ത് ഉണ്ടാകുന്ന നീർക്കെട്ട് , സന്ധിവേദന, ആസ്ത്മ, ഹൃദയപ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. മഞ്ഞളിലടങ്ങിയ കുർക്കുമിനും കുരുമുളകിലടങ്ങിയ പെപ്പറൈനും ചേർന്ന് നീർക്കെട്ട് ഉണ്ടാക്കുന്നത് പ്രതിരോധിക്കുന്നു. നെയ്യിലടങ്ങിയ ബ്യൂട്ടിറേറ്റ് രോഗം സുഖപ്പെടുത്താനും ഇത് സഹായകമാണ് .



കൂടാതെ കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. മഞ്ഞളാകട്ടെ ആസിഡ് റിഫ്ലക്സ് ഉൾപ്പെടെയുള്ള ഉദരപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു .പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാൻ നെയ്യ്  വലിയൊരു  സഹായിയാണ്. ഇവ മൂന്നും ചേരുമ്പോൾ മഴക്കാലത്തുണ്ടാകുന്ന ദഹനക്കേട് അകറ്റാനും വയറുകമ്പിക്കൽ തടയാനും സഹായിക്കും.



മഞ്ഞളിനും കുരുമുളകിനും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ട് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. നെയ്യിൽ വിറ്റമിൻ എ, ഡി, ഇ, കെ ഇവയും ഓമേഗ 3 യും അടങ്ങിയിട്ടുണ്ട്. നെയ്യും കുരുമുളകും മഞ്ഞളും ചേർന്നാൽ ഡെങ്കി, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങളിൽ നിന്നും മുക്തിയും സംരക്ഷണവും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.



ഓർമശക്തി മെച്ചപ്പെടുത്താൻ മഞ്ഞളിലടങ്ങിയ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനത്തെയും  മനോനിലയെയും മെച്ചപ്പെടുത്തുന്നു. പെപ്പർ, ഓർമശക്തി വർധിപ്പിക്കുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യും. മഞ്ഞളും കുരുമുളകിനുമൊപ്പം നെയ്യ് കൂടി ചേർന്നാൽ അത് അൾഷീമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ തടയാനും ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മനസ്സിനെ ഏകാഗ്രമാക്കി നിർത്താനും സഹായിക്കുന്നു.



 മഞ്ഞൾ ഹൃദയാരോഗ്യം വർധിപ്പിക്കാൻ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകായും കൊളസ്ട്രോൾ കുറയ്ക്കാൻ കുരുമുളക് സഹായിക്കുകായും ചെയ്യും കൂടാതെ നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇവ മൂന്നും േചരുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയസംബന്ധമായ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യും.



Related articles

See all
Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Popular News

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം: വിടപറയുന്ന ഓർമ്മകൾ; അറിയാം അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചും കരുത...

Popular News

ആന്റിബയോട്ടിക്, ഉറക്കഗുളിക വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; കുറിപ്പടിയില്ലാതെ ഇനി മരുന്ന് നൽ...

Save your stories

Sign in