നെന്മാറ ഇരട്ടക്കൊലപാതകം: വിധി ഇന്ന്
നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ ഇന്ന് വിധി പറയും. പാലക്കാട് നാലാം
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ ആണ് വിധി പറയുന്നത്. 2025
ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തന്പാടം സുധാകരന്‍ (55),
സുധാകരന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ അയല്‍വാസി ചെന്താമര (60)
വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം
സുധാകരന്റെ ഭാര്യ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.
നേരത്തെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊല നടത്തിയത്. 2019 ആഗസ്ത് 31-നായിരുന്നു സജിതയെ പ്രതി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പ്രതിയുടെ മാനസികനില ഭദ്രമാണെന്നും, ചെന്താമര സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും സജിത കൊലക്കേസിന്റെ വിധിന്യായത്തില്‍ ജഡ്ജി കെന്നത്ത് ജോര്‍ജ് പരാമര്‍ശിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.