Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

അച്ഛന്‍റെ പാതയില്‍ വിജയക്കുതിപ്പുമായി ഷൂമാക്കറുടെ മകൻ മിക്ക്

അച്ഛന്‍റെ പാതയില്‍ വിജയക്കുതിപ്പുമായി ഷൂമാക്കറുടെ മകൻ മിക്ക്
അച്ഛൻ വിജയക്കുതിപ്പ് നടത്തി 28 വർഷങ്ങൾക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും യൂറോപ്യൻ ഫോർമുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകൻ മിക്ക്. എഫ് ത്രീയിൽ ജേതാവായതോടെ മിക്കിന് തുറന്നത് ഫോർമുല വൺ മത്സരത്തിന്റെ വാതിൽ ലോക കാറോട്ട മത്സരങ്ങളിലെ ഇതിഹാസമെന്ന് അറിയപ്പെട്ടിരുന്ന മൈക്കൽ ഷൂമാക്കറിന് ഇത് അഭിമാന നിമിഷമാണ്. ഷൂമാക്കറുടെ പാതയിൽ തന്നെ ലോകത്തിന് മുൻപിൽ പുതു ചരിത്രം എഴുതുമെന്ന് തെളിയിക്കുകയാണ് മകൻ മിക്ക് ഷൂമാക്കർ. യൂറോപ്യൻ ഫോർമുല 3 മത്സരത്തിൽ കിരീടം നേടിയാണ് മിക്ക് ലോകത്തിന് മുൻപിൽ പ്രകടന മികവ് കാഴ്ചവച്ചത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് 2013ൽ സ്‌കീയിങ് അപകടത്തിൽ ഷൂമാക്കർ മരണത്തോളമെത്തിയിരുന്നു. അതീവ ഗുരുതരമായാണ് ഷൂമാക്കറിന് അപകടത്തിൽ പരുക്കേറ്റത്. നാളേറെ പിന്നിട്ടിട്ടും ഇദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടില്ല. ഫോർമുല 3 യിൽ ജേതാവയതോടെ അടുത്ത സീസണിൽ മിക്കിന് ഫോർമുല 1 മൽസരത്തിൽ പങ്കെടുക്കാം. ഏഴുതവണ ഫോർമുല 1 ചാംപ്യനായ അച്ഛന്‍റെ ട്രാക്കിലേക്കു മകനും എത്തുന്നു. 1990 ലാണ് അച്ഛൻ ഷൂമാക്കർ എഫ് 3 ചാംപ്യനാകുന്നത്.1994 ൽ ആദ്യത്തെ എഫ് 1 കിരീടം നേടി. 2013 ഡിസംബറിൽ ഫ്രാൻസിൽ സ്‌കീയിങ് ചെയ്യുന്നതിനിടെ അപകടത്തിൽപെട്ടു ഗുരുതര പരുക്കേറ്റ മൈക്കൽ ഷൂമാക്കറെ അതിനുശേഷം ലോകം കണ്ടിട്ടില്ല.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in