Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മത്സരപരീക്ഷാ നടത്തിപ്പില്‍ എല്‍.ബി.എസ് രാജ്യത്തിനു മാതൃക: എം. വിന്‍സെന്റ് എം.എല്‍.എ

മത്സരപരീക്ഷാ നടത്തിപ്പില്‍ എല്‍.ബി.എസ് രാജ്യത്തിനു മാതൃക: എം. വിന്‍സെന്റ് എം.എല്‍.എ

തിരുവനന്തപുരം: കേരളത്തില്‍ വിവിധ മത്സരപരീക്ഷകള്‍ നടത്തി അലോട്ട്‌മെന്റുകള്‍ നിശ്ചയിക്കുന്നതില്‍ എല്‍.ബി.എസ് (ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി) അരനൂറ്റാണ്ടോളമായി നടത്തിവരുന്ന സേവനങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് എം. വിന്‍സെന്റ് എം.എല്‍.എ അഭിപ്രായപ്പെട്ടു. എല്‍.ബി.എസ് സെന്റര്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.ടി.യു.സി) 23-ാമത് വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സൗകര്യങ്ങളുമുള്ള പി.എസ്.സിയും വിവിധ കേന്ദ്ര ഏജന്‍സികളും ഭാരിച്ച സാമ്പത്തികച്ചിലവില്‍ നടത്തുന്ന പരീക്ഷകളില്‍പോലും വ്യാപകമായ ക്രമക്കേടുകളും ആക്ഷേപങ്ങളും പരാതികളുമുയരുമ്പോള്‍, പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍നിന്ന് എല്‍.ബി.എസ് ലക്ഷക്കണക്കിന് യുവാക്കളുടെയും പരീക്ഷാര്‍ത്ഥികളുടെയും വിശ്വാസമാര്‍ജിച്ച് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്‍.ബി.എസില്‍ നടന്ന ഔട്ട്‌സോഴ്സ് ഇടപാടുകളും ഫ്രാഞ്ചൈസി നല്‍കിയതിലെ ക്രമക്കേടുകളും അന്വേഷണ വിധേയമാക്കണമെന്നും ക്ഷാമബത്ത (DA) കുടിശിക അനുവദിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള ഭരണസമിതി ഈ ആക്ഷേപങ്ങളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റും ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ വി.ആര്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്. ഇര്‍ഷാദ്, എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റ് എ.പി. സുനില്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ ടി.പി, ഡി. കുമാര്‍, കെ.എം. അബ്ദുല്‍ സലാം, ആന്റണി ആല്‍ബര്‍ട്ട്, സത്യനാഥന്‍, നന്ദകുമാര്‍, എ.എ. മാരിയത്ത്, മുഹമ്മദ് റഫീക്, ബി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in