Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പിണറായി വിജയന്റെ കസ്റ്റഡി; അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

സുരക്ഷയും ആരോഗ്യസ്ഥിതിയും ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും റസിഡന്റ് കമ്മീഷണർക്കും നിർദേശം; ഉടൻ വിട്ടയയ്ക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ കസ്റ്റഡി; അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ


തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കസ്റ്റഡി വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിന്റെ സുരക്ഷയും ആരോഗ്യസ്ഥിതിയും ഉറപ്പാക്കുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ഡൽഹിയിലെ റസിഡന്റ് കമ്മീഷണർക്കും മുഖ്യമന്ത്രി നിർദേശം നൽകി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായ പിണറായി വിജയൻ എവിടെയാണുള്ളതെന്നും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് നിർദേശം. അദ്ദേഹത്തെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പിണറായി വിജയന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കസ്റ്റഡിയിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പിന്നാലെ പിണറായി വിജയനെ ഉടൻ വിട്ടയയ്ക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ആരോഗ്യമേഖലയിലെ ജനക്ഷേമ നടപടികള്‍ കണ്ണടച്ച് എതിര്‍ക്കുന്നത് ജനങ്ങളോടുള്ള അനീതി: നഹാസ് പത്തന...

Save your stories

Sign in