Logo
Mon, Jul 27, 2026 • 02:25 PM
LIVE TV
Watch

No business videos available

No Middle East videos available

വിദ്യാർഥി അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണം; ലോക്‌സഭയിലും രാജ്യസഭയിലും ബഹളം, കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 27, 2026
1 min read
SHARE:
SAVE: Login to save

വിദ്യാർഥി അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണം; ലോക്‌സഭയിലും രാജ്യസഭയിലും ബഹളം, കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധം

വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ കടുത്ത പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം.

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എം.പിമാർ സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭയിൽ ബഹളം തുടർന്നതോടെ സ്പീക്കർ ഓം ബിർല പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. ജനപ്രതിനിധികൾ സഭയിൽ മാന്യത പാലിക്കണമെന്നും ഓരോ എം.പിക്കും ജനങ്ങളോട് വലിയ ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. തുടർന്നും പ്രതിഷേധം ശക്തമായതോടെയാണ് സ്പീക്കർ നടപടികൾ ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെക്കാൻ ഉത്തരവിട്ടത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10