Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

KSTP അഴിമതിക്കേസ്: കേസ് ഫയലുകൾ വീണ്ടും തുറക്കാൻ വിജിലൻസ്; പരിശോധനാ റിപ്പോർട്ട് 3 ദിവസത്തിനകം

KSTP അഴിമതിക്കേസ്: കേസ് ഫയലുകൾ വീണ്ടും തുറക്കാൻ വിജിലൻസ്; പരിശോധനാ റിപ്പോർട്ട് 3 ദിവസത്തിനകം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന കെ.എസ്.ടി.പി (KSTP) അഴിമതിയുമായി ബന്ധപ്പെട്ട്, നേരത്തെ അവസാനിപ്പിച്ച കേസുകൾ വിജിലൻസ് പുനപരിശോധിക്കുന്നു. മുൻ മന്ത്രി കെ.എം. മാണി ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോടും മലബാർ മേഖലയിലും മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്വേഷണം നടത്തി അവസാനിപ്പിച്ച കേസുകളിലെ ഗ്യാനേഷ് കുമാറിനെതിരായ മൊഴികളാണ് ഇപ്പോൾ വീണ്ടും പരിശോധിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കോഴിക്കോട്, തിരുവനന്തപുരം എസ്.പിമാർക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പുനരന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

പതിബെൽ പ്രോജക്ട് മാനേജർ ലീ സീ ബിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന് പിന്നിലെ അഴിമതിയെക്കുറിച്ചാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്. അഴിമതിയിൽ ഗ്യാനേഷിനെതിരെ മുൻപ് തെളിവുകൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ച ഫയലുകളാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം വീണ്ടും തുറക്കുന്നത്. മരണകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും, ബില്ലുകൾ മാറുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും മുൻപ് പൊതുമരാമത്ത്-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പതിബെൽ പ്രതിനിധികളും നൽകിയ മൊഴികൾ വിജിലൻസ് വീണ്ടും വിശദമായി പരിശോധിക്കും.

രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കൈമാറിയ ഫയലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 20 വർഷത്തോളം പഴക്കമുള്ള കേസാണെങ്കിലും പുനരന്വേഷണം നടത്തുന്നതിന് കാലയളവ് തടസ്സമല്ലെന്ന് ഡി.ജി.പി നിയമോപദേശം നൽകിയിട്ടുണ്ട്. എങ്കിലും, കേന്ദ്ര സർവീസിലുള്ള ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ മുൻകൂർ അനുമതി ആവശ്യമായി വരും. നിലവിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസ് തീരുമാനമെടുക്കൂ.


Related articles

See all
Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Save your stories

Sign in