'മെല്‍ബണിലെ പിണറായി സ്തുതി' ; ദേശാഭിമാനി വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
Jaihind TV News Report
Jaihind TV Web Desk
April 19, 2020
1 min read
•
Updated: July 08, 2026
'കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്ഥാപിച്ച ബോര്‍ഡ്' എന്ന അടിക്കുറിപ്പോടെ സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. മെല്‍ബണിലെ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ #SayThanks ക്യാംപെയിനായിരുന്നു ഇത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ ആളുകള്‍ക്ക് നന്ദി അറിയിക്കാനാണ് ക്യാംപെയിനിലൂടെ അവസരമൊരുക്കുന്നത്.
https://twitter.com/andy_penn/status/1251059500976533506
നന്ദി രേഖപ്പെടുത്തേണ്ട വ്യക്തിയുടെ പേര് 0484 എന്ന മ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ ടവറിലെ ഇലക്ട്രോണിക് ബോര്‍ഡില്‍ നിമിഷനേരം തെളിയുകയും അതിന്റെ ചിത്രം എംഎംഎസ് ആയി അയയ്ക്കുന്നയാള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇങ്ങനെ ആരോ അയച്ച മെസേജിന്റെ മറുപടി ചിത്രമാണ് മെല്‍ബണില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ബോര്‍ഡെന്ന രീതിയില്‍ പ്രചരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10