Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KENYA BUS ACCIDENT| കെനിയ ബസപകടം: മരിച്ച ആറ് പേരില്‍ അഞ്ചും മലയാളികള്‍

KENYA BUS ACCIDENT| കെനിയ ബസപകടം: മരിച്ച ആറ് പേരില്‍ അഞ്ചും മലയാളികള്‍
ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച ആറ് പേരില്‍ അഞ്ചും മലയാളികള്‍. രണ്ട് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം),എന്നിവരാണ് മരിച്ചത്. ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് പരിക്കേറ്റ് ആശുപത്രിയിലാണ്. ദീര്‍ഘകാലമായി കുടുംബം ഖത്തറിലാണ് താമസം. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കും.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

നേപ്പാൾ പ്രളയം: ആറുപേരുമായി ഇനിയും ബന്ധപ്പെടാനായില്ല; രക്ഷപ്പെട്ട 15 പേർ കേരളത്തിലേക്ക്

Popular News

വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ജഗദീഷ്

Popular News

വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക് ,ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾക്ക് തുടക...

Save your stories

Sign in