Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"തെരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ പാർട്ടി കമ്മിറ്റിയാക്കി"; ഗ്യാനേഷ് കുമാറിനെതിരെ കെ.സി. വേണുഗോപാൽ

"തെരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ പാർട്ടി കമ്മിറ്റിയാക്കി"; ഗ്യാനേഷ് കുമാറിനെതിരെ  കെ.സി. വേണുഗോപാൽ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കടുത്ത വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്തെത്തി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ വെറുമൊരു പാർട്ടി കമ്മിറ്റിയാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വേണ്ടിയാണ് കമ്മീഷൻ നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹരിയാനയിലും ബിഹാറിലും നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ അട്ടിമറികളാണ് അരങ്ങേറിയതെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നിലപാടാണ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജിയല്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

വിവാദ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ' (INDIA) മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർന്നടപടികളും പ്രത്യക്ഷ പ്രതിഷേധ പരിപാടികളും സംബന്ധിച്ച് മറ്റന്നാൾ ചേരുന്ന 'ഇന്ത്യ' മുന്നണിയുടെ നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Related articles

See all
Popular News

"തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി ഓഫീസായി മാറി"; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മല്ല...

Popular News

"വിലക്കയറ്റത്തിൽ നോക്കുകുത്തിയായി സർക്കാർ"; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർ...

Popular News

"നിർഭയ സംഭവത്തിന് സമാനമായ ക്രൂരത"; ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോട...

Popular News

മഴ കാരണം മത്സരം ഉപേക്ഷിച്ചു; ഉയർന്ന റാങ്കിംഗിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഷ്യ...

Save your stories

Sign in