Logo
Sat, Aug 08, 2026 • 12:37 AM
LIVE TV
Watch

No business videos available

No Middle East videos available

'കാതങ്ങള്‍ ദൂരെ'; സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ആദ്യ ഗാനം പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 07, 2026
1 min read
SHARE:
SAVE: Login to save

'കാതങ്ങള്‍ ദൂരെ'; സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ആദ്യ ഗാനം പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'കാതങ്ങള്‍ ദൂരെ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വര്‍മ്മയാണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. സഞ്ജിത്ത് ഹെഗ്‌ഡെ ആലപിച്ച ഗാനത്തിന് കോറസ് നല്‍കിയിരിക്കുന്നത് റിയ അന്ന റോയ്, മോസസ് ടോബി, ആദ്യ അനീഷ്, നിള രാജ്, വിഷ്ണുദത് സന്തോഷ് എന്നിവരാണ്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. അടുത്തിടെ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് ടീസര്‍ നല്‍കിയ സൂചന.

അസാധാരണമായ കേള്‍വി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നാണ് ടീസര്‍ കാണിച്ചു തരുന്നത്. മികച്ച സാങ്കേതിക പൂര്‍ണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശബ്ദത്തിന്റെ ഗംഭീരമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ കൗതുകമുണര്‍ത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഷറഫുദീന്‍, സംഗീത് പ്രതാപ് എന്നിവര്‍ ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം, കഥാപാത്രങ്ങള്‍ എന്നിവയെ കുറിച്ച് പ്രേക്ഷകരില്‍ വലിയ ആകാംഷയും കൗതുകവും ആണ് ഇപ്പോഴുള്ളത്.

ചിത്രത്തിന്റെ മ്യൂസിക് അവകാശം  പ്രമുഖ സംഗീത/ഓഡിയോ ലേബല്‍ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. നേരത്തെ ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവര്‍ കൂടാതെ, കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര  ചിത്രത്തില്‍  അണിനിരക്കുന്നുണ്ട്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം - അഖില്‍ സേവ്യര്‍, എഡിറ്റര്‍- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍- ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്‌സ്- പ്രൊമൈസ് വി എഫ് എക്‌സ്, മാര്‍ജ്ജാര വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ റാഫി, പ്രോജക്ട് ഡിസൈനര്‍- അമൃത മോഹന്‍,അസ്സോസിയേറ്റ് ക്യാമറാമാന്‍- വിശോക് കളത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡിറക്ടര്‍സ് - ആല്‍ബിന്‍ ഷാജി, ഷഫീഖ്, ഡിസൈന്‍സ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്സ്‌ക്യൂറ, പിആര്‍ഒ - ശബരി

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10