ഡല്‍ഹി ചര്‍ച്ചകള്‍ ഫലപ്രദം: കേന്ദ്രത്തില്‍നിന്ന് കുടിശ്ശിക തുക ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി കെ എ തുളസി
സംസ്ഥാന ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായി മന്ത്രി കെ എ തുളസി. കിട്ടാനുള്ള 214 കോടി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയതായി മന്ത്രി അറിയിച്ചു. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്‌കാരവും പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ഡല്‍ഹി കേരള ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസി ഊരുകളുടെ പേര് മാറ്റി 'ഉന്നതി' എന്നാക്കിയ മുന്‍ സര്‍ക്കാര്‍ നടപടി തിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 'ഊര്' എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന ഊര് മൂപ്പന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പഴയ പേര് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. അതേസമയം, പട്ടികജാതി ഉന്നതികള്‍ 'ഉന്നതി'കളായി തന്നെ തുടരുമെന്നും, മലയോര വനമേഖല ഊരുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാരില്‍ കൃത്യമായ ഏകോപനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാമൂഹ്യനീതി മന്ത്രി വീരേന്ദ്ര കുമാര്‍, ഗോത്രകാര്യ മന്ത്രി ജുവല്‍ ഓറം എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ ഫലപ്രദമായിരുന്നുവെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. പാലക്കാട് എം പി വി.കെ ശ്രീകണ്ഠനും മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.