Logo
Thu, Jun 18, 2026 • 06:57 PM
LIVE TV
Watch

No business videos available

No Middle East videos available

ആരോഗ്യവകുപ്പിനെ നേരെയാക്കലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ദൗത്യം: മന്ത്രി കെ. മുരളീധരന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 18, 2026
1 min read
SHARE:
SAVE: Login to save

ആരോഗ്യവകുപ്പിനെ നേരെയാക്കലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ദൗത്യം: മന്ത്രി കെ. മുരളീധരന്

തൃശ്ശൂര്‍: പത്തുവര്‍ഷംകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെ നേരെയാക്കലാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ദൗത്യമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ഒരുമാസംകൊണ്ട് സകലതും നേരെയാക്കാനുള്ള അത്ഭുതവിളക്കൊന്നും സര്‍ക്കാരിന്റെ കയ്യിലില്ല. പ്രതിപക്ഷത്തിന്റെ പ്രസ്താവനകള്‍ കണ്ടാല്‍ പകര്‍ച്ചവ്യാധികള്‍ ഇന്നലെ മാത്രം ഉണ്ടായതാണെന്ന് തോന്നും. എല്ലാക്കാലത്തും ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാറുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രിയായി അധികാരം ഏറ്റതിനുശേഷം ആദ്യമായി തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എത്തിയതായിരുന്നു അദ്ദേഹം.

പകര്‍ച്ചവ്യാധി നിയന്ത്രണത്തെക്കുറിച്ച് പഠിക്കാന്‍ നിലവില്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യവകുപ്പും സര്‍ക്കാരും പൂര്‍ണ്ണസജ്ജമാണ്. സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പാവപ്പെട്ടവര്‍ക്ക് ഉന്നത നിലവാരത്തില്‍ തന്നെ ചികിത്സ തേടാനുള്ള ഇടങ്ങളായി കേരളത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളെ മാറ്റിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച് ആദ്യ വിഹിതം കൈപ്പറ്റിയ പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പിന്മാറാന്‍ ആവില്ല. ചില ഉപാധികളോടെ ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കും. എന്നാല്‍ ഇതിന്റെ കരിക്കുലം സംസ്ഥാനം തന്നെയായിരിക്കും നിശ്ചയിക്കുകയെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന തൃശ്ശൂര്‍ ജില്ലയ്ക്ക് പഴയ ഊര്‍ജ്ജം വീണ്ടെടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള പിന്തുണയുടെ ഭാഗമായാണ് ജില്ലയ്ക്ക് കോണ്‍ഗ്രസും യു.ഡി.എഫും മന്ത്രിസ്ഥാനം നല്‍കിയത്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പാര്‍ട്ടി തളരാതെ മുന്നോട്ടുപോകണം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സമ്പൂര്‍ണ്ണമായ ആധിപത്യം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടാകണം. അതായിരിക്കണം ഇനിയുള്ള നാളുകളില്‍ ഓരോ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകന്റെയും ലക്ഷ്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി ഓഫീസില്‍ എത്തിച്ചേര്‍ന്ന മന്ത്രി കെ. മുരളീധരനെ ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഒ. അബ്ദു റഹ്‌മാന്‍ കുട്ടി, എം.പി. വിന്‍സെന്റ്, ജോസ് വള്ളൂര്‍, ടി.വി. ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുല്‍സലാം, കെ.വി. ദാസന്‍, മേയര്‍ നിജി ജസ്റ്റിന്‍, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങത്ത്, ഷാജി കോടന്‍ങ്കണ്ടത്, ടി.യു. ഉദയന്‍, സി.ഒ. ജേക്കബ്, ഐ.പി. പോള്‍, കെ.കെ. ബാബു, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10