'ഓപ്പറേഷന്‍ ത്രാള്‍' ചിത്രീകരണം പൂര്‍ത്തിയായി; എന്‍.ഐ.എ ഉദ്യോഗസ്ഥനായി ജയസൂര്യ; രതീഷ് വേഗ സംവിധായകനായി എത്തുന്ന ആദ്യ സിനിമ
ജയസൂര്യയെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൈ-വോൾട്ടേജ് ത്രില്ലർ ചിത്രം 'ഓപ്പറേഷൻ ത്രാൾ' ചിത്രീകരണം പൂർത്തിയായി. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തൃശൂർ പൂരം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധേയനായ രതീഷ് വേഗ, ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. സംഗീത സംവിധാനത്തിന് പുറമെ ഒരു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് മലയാള സിനിമയിൽ അപൂർവ്വമായ സംഭവമാണ്.
കാശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലും, ലോക മനസ്സാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ കോൺവോയ് ആക്രമണവും തുടർന്നുണ്ടാകുന്ന രഹസ്യാന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ദേശീയ സുരക്ഷയും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി വിശാലമായ ക്യാൻവാസിലും വൻ ബജറ്റിലുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥനായ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണിതെന്നും, ചിത്രത്തിലെ ശക്തമായ സന്ദേശം രാജ്യത്തുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്നും ജയസൂര്യ വ്യക്തമാക്കി.
വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജയസൂര്യയ്ക്ക് പുറമേ സായ് കുമാർ, സിദ്ധിഖ്, ആൻസൺ പോൾ, നന്ദു എന്നിവർക്കൊപ്പം ബോളിവുഡ് താരങ്ങളായ റിഥികാ സിങ്, വിനയ് റായ്, അമൈരാ ദാസ് തർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രതീഷ് വേഗ തന്നെയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സജീഷ് താമരശ്ശേരി പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ വസ്ത്രലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാശ്മീർ, കുളു മണാലി എന്നിവിടങ്ങളിലായി നൂറോളം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.