Logo
Wed, Aug 12, 2026 • 07:46 PM
LIVE TV
Watch

No business videos available

No Middle East videos available

490 കി.മീ റേഞ്ചും ആധുനിക ഫീച്ചറുകളും: ഫ്ലീറ്റ് വിപണി കീഴടക്കി കിയ കാരൻസ് ക്ലാവിസ് ഇവി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2026
1 min read
SHARE:
SAVE: Login to save

490 കി.മീ റേഞ്ചും ആധുനിക ഫീച്ചറുകളും: ഫ്ലീറ്റ് വിപണി കീഴടക്കി കിയ കാരൻസ് ക്ലാവിസ് ഇവി

കോർപ്പറേറ്റ് ഫ്ലീറ്റ് വിപണിയിൽ വൈദ്യുത വാഹനങ്ങളുടെ വിന്യാസം ശക്തമാക്കി കിയ ഇന്ത്യ. 2025 ജൂലൈയിൽ വിപണിയിലെത്തിയതിന് ശേഷം കാരൻസ് ക്ലാവിസ് ഇവിയുടെ കോർപ്പറേറ്റ് ഫ്ലീറ്റ് വിന്യാസം 1,100 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി റിഫെക്സ് മൊബിലിറ്റിയുമായി കൈകോർത്ത കിയ, കമ്പനിക്ക് നൽകുന്ന 100 ഇവികളിൽ ആദ്യ ബാച്ച് വാഹനങ്ങൾ കിയ ഇന്ത്യയുടെ ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ കൈമാറി.

വിശാലമായ ക്യാബിൻ, മികച്ച യാത്രാസൗകര്യങ്ങൾ, ആധുനിക സാങ്കേതികവിദ്യ, വൈദ്യുത ഡ്രൈവിങ്ങിലെ കാര്യക്ഷമത എന്നിവയാണ് കാരൻസ് ക്ലാവിസ് ഇവിയെ കോർപ്പറേറ്റ് ആവശ്യങ്ങൾക്ക് അനുയോജ്യമാക്കുന്നത്. ചാർജിങ് ശൃംഖല വിപുലീകരിച്ചും സമഗ്രമായ വിൽപ്പനാനന്തര സേവനങ്ങൾ ലഭ്യമാക്കിയും രാജ്യത്തെ ഇവി ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ കിയ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കിയയുടെ ഇവി സാങ്കേതികവിദ്യയും റിഫെക്സ് മൊബിലിറ്റിയുടെ ഫ്ലീറ്റ് മാനേജ്‌മെന്റ് മികവും ഒന്നിക്കുന്നതിലൂടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ ദൈനംദിന ഗതാഗതത്തിന് ഇവികൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.

ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്കിന് സമാനമായ പവർട്രെയിനാണ് വാഹനത്തിലുള്ളത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് കാരൻസ് ക്ലാവിസ് ഇവി ലഭ്യമാകുന്നത്. ചെറിയ ബാറ്ററി പാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ 404 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പാക്കിന് 490 കിലോമീറ്റർ റേഞ്ചും ലഭിക്കും. 42 kWh ബാറ്ററിക്കൊപ്പം 135 bhp ഇലക്ട്രിക് മോട്ടോറും, 51.4 kWh ബാറ്ററിക്കൊപ്പം 171 bhp മോട്ടോറുമാണ് നൽകിയിരിക്കുന്നത്. രണ്ടും 255 Nm ടോർക്ക് ഉത്പാദിപ്പിക്കും. 51.4 kWh പതിപ്പിന് 0-ൽ നിന്ന് 100 കി.മീ വേഗത കൈവരിക്കാൻ 8.4 സെക്കൻഡ് മതിയാകും.

7.4 kW, 11 kW AC ചാർജിങ് സൗകര്യങ്ങൾ വാഹനത്തിലുണ്ട്. 11 kW AC ചാർജർ ഉപയോഗിച്ച് 42 kWh ബാറ്ററി 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറും, 51.4 kWh ബാറ്ററിക്ക് 4 മണിക്കൂർ 45 മിനിറ്റും സമയമെടുക്കും. വാഹനത്തിന് 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റിയും കമ്പനി നൽകുന്നുണ്ട്. 12.3 ഇഞ്ചിന്റെ രണ്ട് ഡിസ്‌പ്ലേകൾ, ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, V2L ചാർജിങ്, ലെവൽ 2 ADAS, 360 ഡിഗ്രി ക്യാമറ, 6 എയർബാഗുകൾ തുടങ്ങിയ സുരക്ഷാ-സാങ്കേതിക ഫീച്ചറുകളും വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10