Trending
Browse

All sections

Watch

No business videos available

No Middle East videos available

World

73 വർഷത്തെ അതിർത്തി തർക്കം പരിഹരിക്കാൻ റഷ്യയും ജപ്പാനും

73 വർഷത്തെ അതിർത്തി തർക്കം പരിഹരിക്കാൻ റഷ്യയും ജപ്പാനും
Japan-Russia രണ്ടാം ലോക മഹായുദ്ധ കാലത്ത് ആരംഭിച്ച അതിർത്തി തർക്കം പരിഹരിക്കാൻ റഷ്യയും ജപ്പാനും. യുദ്ധസമയത്ത് സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത നാലു ദ്വീപുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമമാരംഭിച്ചത്. '73 വർഷത്തിനു ശേഷം സമാധാനം പുനഃസ്ഥാപിക്കുന്നത് ലളിതമായിട്ടുള്ള കാര്യമല്ല ഇതിന് സമയം ആവശ്യമാണ്. എന്നിരുന്നാലും പടിപടിയായി റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ജപ്പാൻ ആഗ്രഹിക്കുന്നുണ്ട്'- ജപ്പാൻ പ്രധാനമന്ത്രി ഷിൻ സോ അബേ പറഞ്ഞു. വടക്കൻ ദ്വീപുകളിൽ പ്രധാനപ്പെട്ട ഹൊകൈയ്ഡോ തിരിച്ചു കിട്ടാൻ മുൻഗണന നൽകുമെന്ന് ജപ്പാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലനിന്നിരുന്ന തർക്കങ്ങൾ ഇതിനു വിലങ്ങു തടിയാവുകയായിരുന്നു. ചർച്ചയിൽ ദ്വീപുകൾ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവ്റോ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, തുടർ ചർച്ചകളാകാമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സമാധാന ഉടമ്പടി ഒപ്പിടുന്നതിനുമായിരിക്കണം പ്രധാന പരിഗണനയെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in