ജനാധിപത്യ സംരക്ഷണത്തിനായുള്ള സമാധാനപരമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അതിശക്തമായി പ്രതിഷേധിച്ചു.
പാര്‍ലമെന്റ് അംഗങ്ങളെയും മുതിര്‍ന്ന നേതാക്കളെയും ഡല്‍ഹി തെരുവില്‍ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ നടപടി കേവലം ജനാധിപത്യവിരുദ്ധം മാത്രമല്ല, രാജ്യത്തെ പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ്. അറസ്റ്റ് ചെയ്ത് ജയിലിലടച്ചതുകൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കാമെന്ന് ബി.ജെ.പി കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും രാജ്യവ്യാപകമായി പോരാട്ടം തുടരും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ സംഘപരിവാറിന്റെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ബി.ജെ.പിയോ അവരുടെ സര്‍ക്കാരോ കരുതരുത്.
ഇന്ത്യന്‍ ഭരണഘടനയും ജനങ്ങളുടെ വോട്ടവകാശവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ജനവിധിയോടും ജനാധിപത്യത്തോടും ചെയ്ത ഈ അനീതിക്ക് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല. രാജ്യത്തിനുവേണ്ടി ഈ പോരാട്ടം കോണ്‍ഗ്രസ് തന്നെ നയിക്കും, 'ഇന്ത്യ' മുന്നണി വിജയിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റ് ജനാധിപത്യവിരുദ്ധം; പ്രക്ഷോഭം തുടരും: മുഖ്യമന്ത്രി വി.ഡി. സതീശൻ