Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

IRAN-ISRAEL| ഖത്തറിലെ യുഎസ് സൈനിക താവളങ്ങളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചു

IRAN-ISRAEL| ഖത്തറിലെ യുഎസ് സൈനിക താവളങ്ങളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചു
ഖത്തറിലെ യുഎസ് സൈനിക താവളങ്ങളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്നാണ് ആക്രമണം. യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആറ് മിസൈലുകള്‍ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും ആളപായങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം  ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചു. ഇതോടെ, ഈ റൂട്ടിലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെടും. ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പത്തു ദിവസമായി ഇറാന്‍ വ്യോമയാന പാതയും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, വിമാന സര്‍വീസുകള്‍ വീണ്ടും താളം തെറ്റും.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Save your stories

Sign in