Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ദ്രന്‍സ് മികച്ച നടന്‍; രാജ്യാന്തര പുരസ്‌കാരം നേടി മലയാളിക്ക് അഭിമാനം

ഇന്ദ്രന്‍സ് മികച്ച നടന്‍; രാജ്യാന്തര പുരസ്‌കാരം നേടി മലയാളിക്ക് അഭിമാനം
മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഒരിക്കല്‍ കൂടി തലയുയര്‍ത്തി നിര്‍ത്തി ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സിന്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നേടിക്കൊടുത്തത്. നേരത്തെ ഷാങ്ഹായി ചലച്ചിത്ര മേളയിലും വെയില്‍ മരങ്ങള്‍ പുരസ്‌കാരം നേടിയിരുന്നു. കേരളത്തില്‍ നിന്നും ഹിമാചലിലേക്ക് പാലായനം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍ മരങ്ങള്‍ പറയുന്നത്. ഓട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റായിരുന്നു ചിത്രത്തിന് ഷാങ്ഹായ് ചലച്ചിത്രമേളയില്‍ ലഭിച്ചത്. ഇന്ദ്രന്‍സിന് പുറമെ സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എംജെ രാധാകൃഷ്ണനും.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ഇന്ത്യൻ സിനിമയിലെ കരുത്തുറ്റ പ്രതിഭ വിടവാങ്ങി; നടൻ നാനാ പടേക്കർ അന്തരിച്ചു

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Save your stories

Sign in