Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Indian student handcuffed| യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നേരിട്ടത്  ക്രൂരമായ പെരുമാറ്റം; നിലത്തു വീഴ്ത്തി വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തി

Indian student handcuffed| യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നേരിട്ടത്  ക്രൂരമായ പെരുമാറ്റം; നിലത്തു വീഴ്ത്തി വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തി
അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നിലത്ത് തള്ളിയിട്ട് കൈവിലങ്ങണിയിച്ച്, ഇന്ത്യയിലേക്ക് നാടുകടത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷിയായ പ്രവാസി ഇന്ത്യക്കാരന്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 'കഴിഞ്ഞ രാത്രി ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ഒരു യുവ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തുന്നതിന് ഞാന്‍ സാക്ഷിയായി. കൈകളില്‍ വിലങ്ങണിയിച്ച്, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. അവന്‍ വന്നത് സ്വപ്നങ്ങള്‍ തേടിയാണ്, ആരെയും ഉപദ്രവിക്കാനല്ല. ഒരു പ്രവാസി ഇന്ത്യക്കാരന്‍ എന്ന നിലയില്‍, എനിക്ക് നിസ്സഹായതയും ഹൃദയവേദനയും തോന്നി. ഇതൊരു മാനുഷിക ദുരന്തമാണ്.' വിദ്യാര്‍ത്ഥിയെ എന്ത് കാരണത്താലാണ് നാടുകടത്തിയതെന്നോ, അദ്ദേഹത്തിന്റെ മറ്റ് വിവരങ്ങളോ വ്യക്തമല്ല. സംഭവത്തില്‍ യുഎസ് അധികൃതരുടെയോ വിമാനത്താവള അധികൃതരുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

Related articles

See all
Latest News

India- Canada Relations | കാനഡയിൽ 'ഖലിസ്ഥാൻ എംബസി'; മഞ്ഞുരുകിത്തുടങ്ങിയ ഇന്ത്യ-കാനഡ ബന്ധം...

Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Save your stories

Sign in