Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അനുമതി ഇല്ലാതെ ചെക്ക്പോസ്റ്റുകളിലേക്ക് നീങ്ങരുത്, നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

അനുമതി ഇല്ലാതെ ചെക്ക്പോസ്റ്റുകളിലേക്ക് നീങ്ങരുത്, നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
  കീവ്: ഉക്രെയ്നില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അനുമതി ഇല്ലാതെ അതിർത്തി ചെക്ക്പോസ്റ്റുകളിലേക്ക് നീങ്ങരുതെന്ന് എംബസി നിർദേശിച്ചു. അതിര്‍ത്തിയിലെ ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സുരക്ഷിത സ്ഥാനങ്ങളില്‍ ഉള്ളവര്‍ അവിടെ തന്നെ തുടരാനാണ് നിലവിലെ നിര്‍ദേശം. അതിര്‍ത്തിയിലെ സാഹചര്യം മനസിലാക്കി അധികൃതരുമായി ആലോചിച്ച് മാത്രമേ ചെക്ക്പോസ്റ്റുകളിലേക്ക് എത്തിച്ചേരാവൂ. കൃത്യമായ ഏകോപനം ഇല്ലാതെ പുറത്തിറങ്ങിയാല്‍ അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. കിഴക്കന്‍ പ്രദേശത്ത് കുടുങ്ങിയവര്‍ അടുത്ത നിര്‍ദേശം ലഭിക്കുന്നതുവരെ അതത് സ്ഥാനങ്ങളില്‍ തുടരണം. എപ്പോഴും പരിസരങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും എംബസി നിർദേശിക്കുന്നു.    

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

Save your stories

Sign in