Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KC VENUGOPAL| സര്‍ക്കാര്‍ ആശുപത്രികള്‍ ആളെക്കൊല്ലി ആശുപത്രികളായി; ആരോഗ്യരംഗം അത്യാസന്ന നിലയില്‍: കെ സി വേണുഗോപാല്‍ എം പി

KC VENUGOPAL|  സര്‍ക്കാര്‍ ആശുപത്രികള്‍ ആളെക്കൊല്ലി ആശുപത്രികളായി; ആരോഗ്യരംഗം അത്യാസന്ന നിലയില്‍: കെ സി വേണുഗോപാല്‍ എം പി
സര്‍ക്കാര്‍ ആശുപത്രികള്‍ ആളെക്കൊല്ലി ആശുപത്രികളായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേരളത്തിലെ സാധാരണ ജനങ്ങളുടെ മൗലികമായ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസിന്റെ മെഡിക്കല്‍ കോളേജ് സമരമെന്നും വരാനിരിക്കുന്ന സമരപോരാട്ടത്തിന്റെ സൂചന മാത്രമാണ് ഇന്നത്തെ സമരമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗം അത്യാസന്ന നിലയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മെഡിക്കല്‍ കേളേജുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാനതല പ്രതിഷേധം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ സിസ്റ്റത്തിന്റെ തകരാറെന്ന് പറയാതെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി അത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ശസ്ത്രക്രിയ ചെയ്യേണ്ട രോഗി വലിയ തുക കൊടുത്ത് ഉപകരണങ്ങള്‍ വാങ്ങി ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയിലാണ് കേരളത്തിലെത്തിലെ ആരോഗ്യരംഗം.  എന്നിട്ടാണ് ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന് പിണറായി വിജയന്‍ വീമ്പിളക്കുന്നത്. ധനകാര്യ മന്ത്രി യഥാര്‍ത്ഥ വസ്തുത മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. 2010 ന് ശേഷം ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുകയും, വകയിരുത്തിയ തുകയും സര്‍ക്കാര്‍ പുറത്ത് വിടണം. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വരുമ്പോള്‍ മുഖം ചുളിച്ചിട്ട് കാര്യമില്ലെന്നും യഥാര്‍ത്ഥ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നുവന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Related articles

See all
Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് ചികിത്സയില്‍ ഏഴ് പേര്‍

Latest News

NIPAH| നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in