Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് ചികിത്സയില്‍ ഏഴ് പേര്‍

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് ചികിത്സയില്‍ ഏഴ് പേര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. ഇതില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് ബത്തേരി സ്വദേശിക്കാണ്. താമരശ്ശേരിയില്‍ അടുത്തിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ ഏഴ് വയസ്സുകാരനായ സഹോദരനും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ബാലരാമപുരം സ്വദേശി എസ്.എ. അനില്‍ കുമാര്‍ പനി ബാധിച്ച് 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചത് മസ്തിഷ്‌ക ജ്വരം കാരണമാണോ എന്ന് സംശയിക്കുന്നുണ്ട്. എങ്കിലും, അന്തിമ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. കാലിലെ മുറിവിലൂടെ ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലും ഇദ്ദേഹം ചികിത്സയിലായിരുന്നു. ഏഴ് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലുമായിരുന്നു. അണുബാധയുടെ കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ വീട്ടിലെയും പരിസരങ്ങളിലെയും ജലാശയങ്ങളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Related articles

See all
Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് ഒരു മരണം കൂടി; രണ്ടു ദി...

Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലുള്ള പതിന...

Latest News

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വിഷയം ഒതുക്കി തീര്‍ക്കാന്‍ ആരോഗ്യവകു...

Latest News

K C VENUGOPAL| രോഗിയുടെ നെഞ്ചില്‍ ട്യൂബ് കുരുങ്ങിയ സംഭവം: ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനു...

Save your stories

Sign in