Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മോദി സർക്കാരിന്‍റെ അഞ്ചുവർഷത്തെ ഭരണകാലത്ത് എഫ്.സി.ഐയുടെ കടത്തിൽ 190 ശതമാനം വർധനവ്

മോദി സർക്കാരിന്‍റെ അഞ്ചുവർഷത്തെ ഭരണകാലത്ത് എഫ്.സി.ഐയുടെ  കടത്തിൽ 190 ശതമാനം വർധനവ്
നരേന്ദ്രമോദി സർക്കാരിന്‍റെ അഞ്ചുവർഷത്തെ ഭരണകാലത്ത് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കടം മൂന്നിരട്ടി വർധിച്ചെന്നു റിപ്പോർട്ട്. എഫ്.സി.ഐയുടെ കടത്തിൽ 190 ശതമാനം വർധനവാണ് മോദിയുടെ അഞ്ചുവർഷക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 മാർച്ചില്‍ 91.409 കോടി രൂപയായിരുന്നു എഫ്സിഐയുടെ കടം. എന്നാൽ ഇപ്പോഴിത് 2.65 ലക്ഷം കോടി രൂപയാണ്. 2019 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരമാണിത് ഭക്ഷ്യധാന്യങ്ങളുടെ സംസ്കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സർക്കാർ ഏജൻസിയാണ് എഫ്സിഐ. താങ്ങുവിലയും സംസ്ഥാനങ്ങൾക്കുള്ള വിൽപനത്തുകയും നിശ്ചയിക്കുന്നത് കേന്ദ്രമാണ്. പൂർണമായും കേന്ദ്രസർക്കാരിനെ ആശ്രയിച്ചാണ് എഫ്സിഐയുടെ പ്രവർത്തനം. നേരത്തെ ഭക്ഷ്യ സബ്സിഡി തുക പൂർണമായി കേന്ദ്രസര്‍ക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ഈ തുക മുഴുവനായി നൽകുന്നില്ല. ഇതോടെയാണ് എഫ്സിഐ കടത്തിലായത്. 2016-17 കാലയളവ് മുതലാണ് കടം കുതിച്ചുയരാൻ തുടങ്ങിയത്. ഇക്കാലയളവില്‍ നാഷണൽ സ്മോൾ സേവിങ്സ് ഫണ്ടില്‍ നിന്ന് എഫ്സിഐ നിരന്തരം വായ്പ എടുത്തിരുന്നു. കേന്ദ്രം നൽകിയിരുന്ന ഭക്ഷ്യ സബ്സിഡി കുറഞ്ഞതോടെയാണ് എഫ്സിഐ വായ്പകളെ ആശ്രയിക്കാൻ തുടങ്ങി മാർച്ച് വരെയുള്ള കണക്കനുസരിച്ച് എൻഎസ്എസ്എഫ് വായ്പകളിൽനിന്നു മാത്രമായി എഫ്.സി ഐ ക്ക് 1.91 ലക്ഷം രൂപ കോടി കടമുണ്ട്

Related articles

See all
Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

കേന്ദ്രസർക്കാരിന്‍റെ ഭരണ തകർച്ച തുറന്നുകാട്ടി സർവേ ഫലം; ജനാധിപത്യ സൂചികയിൽ ഇന്ത്യ പത്തുസ്ഥ...

Latest News

മോദി ഭരണത്തില്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍; റിപ്പോര്‍ട്ട് പുറത...

Latest News

കർഷകരെ ദുരിതത്തിലാക്കി ഉളളിവില ഇടിയുന്നു; കിലോയ്ക്ക് 50 പൈസ

Save your stories

Sign in