Trending
Browse

All sections

Watch

No business videos available

No Middle East videos available

Health

നിപ വൈറസ് ... നേരിടാം വിവേകത്തോടെയും വകതിരിവോടെയും

നിപ വൈറസ് ...  നേരിടാം വിവേകത്തോടെയും വകതിരിവോടെയും
Nipah-Virus കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയോ ഭീതിയോ കൊണ്ട് നമുക്ക് ഇതിനെ നേരിടാനാകില്ല. പകരം, വിവേകത്തോടെയും വകതിരിവോടെയും ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച് നിൽക്കാം. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാനും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാനും സാധ്യതയുണ്ട് അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. പക്ഷിമൃഗാദികളും വവ്വാലും കടിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക. തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്.

Related articles

See all
Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

മഴ മാറിയിട്ടും പനി വിട്ടൊഴിയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Save your stories

Sign in