Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Earthquake in Afghanistan| അഫ്ഗാനില്‍ നാശം വിതച്ച് ഭൂചലനം; 600 മരണം; രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്

Earthquake in Afghanistan|  അഫ്ഗാനില്‍ നാശം വിതച്ച് ഭൂചലനം; 600 മരണം; രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് ശക്തമായ ഭൂകമ്പം. ദുരന്തത്തില്‍ ഏകദേശം 600 പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍, പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്താണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് മിക്ക ആളുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ കുനാര്‍ പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2022-ലും 2023-ലും ഉണ്ടായ ഭൂകമ്പങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ ഏകദേശം 2000 പേര്‍ മരിച്ചിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം, ഞായറാഴ്ച രാത്രി 11:47-നാണ് ഭൂകമ്പമുണ്ടായത്. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി, 8 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തിന് ശേഷം തുടര്‍ച്ചയായി മൂന്ന് തുടര്‍ചലനങ്ങളും ഉണ്ടായി.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Save your stories

Sign in