Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സൗദിയില്‍ ഡീസല്‍ വിലയും പാചകവാതക വിലയും കൂട്ടി ; പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 2026 ല്‍ സാമ്പത്തിക ഭാരം വര്‍ധിക്കും

സൗദിയില്‍ ഡീസല്‍ വിലയും പാചകവാതക വിലയും കൂട്ടി ; പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 2026 ല്‍ സാമ്പത്തിക ഭാരം വര്‍ധിക്കും
റിയാദ് : സൗദി അറേബ്യയില്‍ പുതുവര്‍ഷ ആരംഭത്തില്‍ ഡീസല്‍ വിലയും പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഡീസലിന് 7.8 ശതമാനമാണ് വില വര്‍ധിപ്പിച്ചത്. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 1.79 റിയാലായി. അരാംകോ 2022 മുതല്‍ വര്‍ഷാരംഭത്തില്‍ ഡീസല്‍ വില പുനഃപരിശോധിക്കുന്നത് പതിവാണ്. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസല്‍ വില. പിന്നീട് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു. വാര്‍ഷിക പുനഃപരിശോധനയിലെ അഞ്ചാമത്തെ വില പുതുക്കലാണിത്. ഗതാഗതച്ചെലവും മൂല്യവര്‍ധിത നികുതിയും ഉള്‍പ്പെടുത്തിയതാണ് ഈ നിരക്കുകള്‍. ഇതോടെ, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ വര്‍ഷം സൗദിയില്‍ ജീവിത ഭാരവും സാമ്പത്തിക ഭാരവും വര്‍ധിക്കും. REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU

Related articles

See all
Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

ഗള്‍ഫില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖത്തറിലും സൗദിയിലും നാശനഷ്ടം, അബുദാബിയില്‍ ഡ്ര...

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആ...

Save your stories

Sign in