Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡിൽ

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡിൽ

കണ്ണൂര്‍ തളിപ്പറമ്പില്‍ മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍ പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍ കെ.കെ അക്ഷയ്(30), മോറാഴയിലെ കെ.എം.അതുല്‍രാജ്(25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍ ടി.സിദ്ധാര്‍ത്ഥ്(23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍ ബിനില്‍ കൃഷ്ണന്‍(27), മോറാഴയിലെ കേളോത്ത് വീട്ടില്‍കെ.രമിത്ത്(32) എന്നിവര്‍ക്കെതിരെയാണ് കേസ്.

ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവര്‍ത്തകരായ പതിനാലോളം ആള്‍ക്കാര്‍ ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രി വാഹനത്തിന് നേരെ പാഞ്ഞ് അടുക്കുകയും കൈയ്യിലുണ്ടായിരുന്ന കൊടി വീശി പ്രതിഷേധിക്കുകയും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കാറിന് കേടുപാടുകള്‍വരുത്തുകയും ചെയ്തുവെന്ന കേസിലാണ് ആറുപേരെ അറസ്റ്റ്ചെയ്തത്.പയ്യന്നൂരില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ 10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.  മന്ത്രിയുടെ വാഹനം തടഞ്ഞ് ആക്രമണം നടത്തുകയും ഒപ്പമുണ്ടായിരുന്ന നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പയ്യന്നൂര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in