Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീകരണത്തിന് തുടക്കമായി

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീകരണത്തിന് തുടക്കമായി

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തെ പ്രമേഹമാക്കി ഒരുങ്ങുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 21 തിങ്കളാഴ്ച ആരംഭിച്ചു. അങ്കമാലി മൂക്കന്നൂരിനടുത്തുള്ള ആനപ്പാറയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഗിരീഷ് എ.ഡി ഫസ്റ്റ് ക്ലാപ്പ് അടിച്ചുകൊണ്ടാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. 'നരിവേട്ട' എന്ന ചിത്രത്തിന് ശേഷം 'ഇന്ത്യൻ സിനിമ'യുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. പ്രണവ് പറശ്ശിനിയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി, എം.സി ജിതിൻ, സംഗീത് പി. രാജൻ എന്നീ ശ്രദ്ധേയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് നവാഗതനായ രോഹിത് ചന്ദ്രശേഖരൻ തന്റെ ആദ്യ സ്വതന്ത്ര ചിത്രത്തിലേക്ക് കടക്കുന്നത്. കിരൺ കെ.എസ് തിരക്കഥയൊരുക്കുന്ന ഈ ചിത്രം പൂർണ്ണമായും ടീനേജ് പ്രായക്കാരുടെ കുസൃതികളും പ്രണയവും പിണക്കങ്ങളും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ടീനേജ് ജീവിതത്തിന്റെ നേർക്കാഴ്ചയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിറയെ നർമ്മ മുഹൂർത്തങ്ങൾ സമ്മാനിക്കും.

ഓഡിഷനിലൂടെ തിരഞ്ഞെടുത്ത ഒരുപിടി പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ സീനിയർ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ പേരും പ്രധാന അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടും.

സാങ്കേതിക മേഖലയിലും മികച്ച അണിയറപ്രവർത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ബിബിൻ അശോക് സംഗീതവും, ദീപക് ഡി. മേനോൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: ആകാശ് ജോസഫ്, കലാസംവിധാനം: ഔസേപ്പ് ജോൺ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: മെൽവിൻ.

അപ്പുമാരായി ക്രിയേറ്റീവ് ഡയറക്ടറായും ഷാൻ സലിം ചീഫ് അസോസിയേറ്റ് ഡയറക്ടറായും കെസിയ സോഫിയ സാമുവൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ആന്റണി തോമസ് പ്രൊഡക്ഷൻ കൺട്രോളറും, അക്ഷയ് മനോജ്, ജെനീഷ് ജോസ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരുമാണ്. സ്റ്റിൽസ് നിർവ്വഹിക്കുന്നത് ജോസുകുട്ടി ബേബിയാണ്. അങ്കമാലിയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. PRO വാഴൂർ ജോസ്.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in