Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചരിത്രം തിരുത്തി ഒറയോണ്‍; 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ മനുഷ്യയാത്ര, റെക്കോര്‍ഡ് ദൂരത്തില്‍ ആര്‍ട്ടെമിസ് 2

ചരിത്രം തിരുത്തി ഒറയോണ്‍; 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ മനുഷ്യയാത്ര, റെക്കോര്‍ഡ് ദൂരത്തില്‍ ആര്‍ട്ടെമിസ് 2
ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുപ്രധാനമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ആര്‍ട്ടെമിസ് 2 സംഘം. 1970-ല്‍ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നുകൊണ്ട്, ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍ എന്ന നേട്ടം ആര്‍ട്ടെമിസ് ദൗത്യത്തിലെ നാല് യാത്രികര്‍ സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 4:15-നാണ് ചരിത്രപരമായ ഈ റെക്കോര്‍ഡ് പിറന്നത്. ഭൂമിയില്‍ നിന്ന് 4,06,771 കിലോമീറ്റര്‍ അകലെ വരെ എത്തിയതോടെ, 1970 ഏപ്രില്‍ 14-ന് അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് വഴിമാറിയത്. 1972-ന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ ഇത്രയും അടുത്ത ദൂരത്ത് എത്തുന്നത് ഇതാദ്യമായാണ്. പുലര്‍ച്ചെ 4:14-ഓടെ ഒറയോണ്‍ പേടകം ചന്ദ്രന്റെ മറുവശത്തേക്ക് പ്രവേശിച്ചു. ചന്ദ്രന്റെ സാമീപ്യം കാരണം ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ നിശബ്ദ നിമിഷങ്ങളില്‍, ചന്ദ്രന്റെ ചക്രവാളത്തില്‍ ഭൂമി അസ്തമിക്കുന്നതും പിന്നീട് ഉദിച്ചുയരുന്നതുമായ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് യാത്രികര്‍ സാക്ഷ്യം വഹിച്ചു. ബന്ധം പുനസ്ഥാപിച്ചതോടെ പേടകം സുരക്ഷിതമാണെന്ന് നാസ അറിയിച്ചു. ചരിത്ര നേട്ടങ്ങള്‍ പിന്നിട്ട ഒറയോണ്‍ പേടകം ഇനി ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കായി ഒരുങ്ങുകയാണ്. ഏഴാം ദിവസം പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം പേടകം പൈലറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. പത്താം ദിവസം പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി തിരിച്ചിറങ്ങുന്നതോടെ മനുഷ്യന്റെ രണ്ടാം ചാന്ദ്ര ദൗത്യത്തിന് വിജയകരമായ സമാപ്തിയാകും. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് ആര്‍ട്ടെമിസ് 2-ന്റെ വിജയം വലിയ കരുത്താണ് പകരുന്നത്.

Related articles

See all
Latest News

ARTEMIS-2| മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ; ആര്‍ട്ടിമിസ്-2 അടുത്ത ഫെബ്രുവരിയില...

Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Save your stories

Sign in